എസ്റ്റിലൊ എന്നാല്‍ സ്പാനിഷില്‍ സ്റ്റൈല്‍ എന്നര്‍ത്ഥം. സെന്‍ എസ്റ്റിലൊ- ഇന്ത്യയില്‍ സുസുകി ഇന്നേവരെ ഇറക്കിയതില്‍ ഏറ്റവും സ്റ്റൈലന്‍ കാര്‍. ആഡംബര കാറുകളുടെ സൗകരൃങ്ങളും സുരക്ഷയും ഉള്ള മിനി കാര്‍ എന്ന യൂറോപൃന്‍ സങ്കല്‍പം സെന്‍ എന്ന നൊസ്റ്റാള്‍ജിക്ക് നാമത്തിലൂടെ പുനര്‍ജനിക്കുന്നു. സെന്‍ എസ്റ്റിലൊ എന്നാല്‍ സെന്നുമല്ല എസ്റ്റിലൊയുമല്ല, എം.ആര്‍ വാഗനാണ്. ജപ്പാനില്‍ ഈ കാറിന്‍െറ പേരതാണ്. ഇന്ത്യയില്‍ ഈ വാഹനം സെന്നും എസ്റ്റിലൊയും ആയതിനു കാരണം, കാറുകള്‍ ഇത്രയ്ക്കു ആധുനികവും അനായാസം ലഭൃമല്ലാതെയുമിരുന്ന പഴയകാലത്തെ പ്രീമിയം കാറായിരുന്നു സെന്‍. 1993ല്‍ ഇന്ത്യയില്‍ ആദൃം ഇറങ്ങിയപ്പോള്‍ ഈ കാര്‍ ഉപയോഗിച്ചവര്‍ക്കൊക്കെ മെഴ്‌സിഡസ് പോലും നല്‍കാത്ത അന്തസ് സെന്‍ നല്‍കി. ആ പേരുനിലനിര്‍ത്താന്‍ കാരണമതാണ്. അപ്പോള്‍പ്പിന്നെ ഫാഷന്‍ സ്റ്റേറ്റുമെന്‍റ് ആകുന്ന രൂപവും, യുവത്വം ചേരുന്ന ഭാവവും ഒക്കെയായി പഴയ സെന്നിനേക്കാള്‍ മുന്നിലുള്ള പുതിയ സ്റ്റൈലനെ സെന്‍ എന്ന് മാത്രം വിളിക്കാന്‍ പറ്റുമോ ? സുസുകി അതിന്‍െറ കൂടെ എസ്റ്റിലൊ കൂടി ചേര്‍ത്തു. നിലവാരമുള്ള മിനികാറാണ് സെന്‍ എസ്റ്റിലൊ. മാരുതിയുടെ ഏറ്റവും പുതിയ സൂപ്പര്‍ പെര്‍ഫോമന്‍സ് കെ ബി സീരീസ് എന്‍ജിനൊപ്പം ചെറിയ മുഖം മിനുക്കലും പുതിയ എസ്റ്റിലോയ്‌ക്ക് കിട്ടി. പഴയതിനേക്കാള്‍ സുന്ദരിയാക്കാന്‍ പുതിയ ഗ്ഗ്രില്‍, വലിയ ബെജുവല്‍ ഇഫക്‍ടുള്ള ഹെഡ്‌ലാംപുകള്‍ ഇവയൊക്കെ എസ്റ്റിലൊവില്‍ ചേര്‍ത്തു. ഇന്നോവ, സിറ്റി എന്നിവയില്‍ ഉള്ളതുപോലെ കൗട്ടര്‍ ഗ്ലാസ്സ് ഡ്രൈവറുടെ കാഴ്ച കൂട്ടുന്നതൊടൊപ്പം സൗന്ദര്യവും, ആധുനികതയും നല്‍കുന്നു.
സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ശബ്‌ദമോ, വിറയലോ ഇല്ല. ഗിയറിലിട്ട് മൂവ് ചെയ്തപ്പോളാണ് ഇലക്ട്രിക്‍ പവര്‍സ്റ്റിയറിംഗിന്‍െറയും എന്‍ജിന്‍േറയും കരുത്ത് മനസ്സിലായത്. ഗിയര്‍ ഷിഫ്‌റ്റ്, ക്ലച്ച് ലിവര്‍ ഇവ വളരെ സ്‌മൂത്ത്. തിരക്കുള്ള സിറ്റി ഡ്രൈവിംഗിലൊക്കെ നല്ല കണ്‍ട്രോള്‍. സസ്‌പെന്‍ഷന്‍ സുഖകരമെങ്കിലും, ദീര്‍ഘയാത്രയില്‍ പിന്‍സീറ്റിലെ ഇരിപ്പിന് അത്ര സുഖം പോര. 212 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന ഡിക്കി. ഡിക്കിയില്‍ ഉള്ള സാധനങ്ങള്‍ പിന്‍ സീറ്റില്‍നിന്ന് എടുക്കാം. വെളുപ്പ്, സില്‍വര്‍, ബ്രൌണ്‍, ബീജ്, ഇളം ചുവപ്പ്, കടും ചുവപ്പ്, കറുപ്പ് തുടങ്ങിയ ഏഴ് തരം കളറുകളില്‍ എസ്റ്റിലൊ ലഭൃമാണ്.
വില 3.4 ലക്ഷത്തില്‍ തുടങ്ങുന്നു. വില കൂടിയ മോഡലില്‍ എസ് ആര്‍ എസ് എയര്‍ ബാഗ്, ഇലക്‍ട്രിക് നിയന്ത്രിത വിങ്‌മീറ്റര്‍, എ ബി എസ് എന്നിവയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
മൈലേജ് 18കിമി/ലിറ്റര്‍. നീളം-3600. വീതി-1475(എല്‍ എക്‍സ്/എല്‍ എക്‍സ് ഐ) -1495(വി എക്‍സ് ഐ). ഉയരം-1595. വീല്‍ ബേസ്-2360 .
നല്ല സൗകരൃവും ഫിനിഷിങ്ങും ഉള്ള ചെറുകാര്‍. സിറ്റി ഡ്രൈവിംഗിനു പറ്റിയത്. പിന്നെ മാരുതിയുടെ വിശ്വസ്‌തതയും കൂടിയാകുമ്പോള്‍ ധൈരൃമായി ഈ വാഹനം തിരഞ്ഞെടുക്കാം.
എതിരാളികള്‍:
ഐ 20
ഗ്രാന്‍ഡ് പുന്തോ
ഓള്‍ട്ടോ കെ10
ഫോര്‍ഡ് ഫിഗോ
