Sunday, August 22, 2010

ഷെവര്‍ലെ ക്രൂസ്



കാര്‍ ഓഫ് ദ് ഇയര്‍, ടോപ്‌ഗിയര്‍ സലൂണ്‍ ഒഫ് ദ ഇയര്‍ അവാര്‍ഡ്, എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്ക് വ്യൂവേഴ്സ് ചോയ്സ് കാര്‍ ഒഫ് ദ ഇയര്‍, ഓട്ടോകാര്‍ ബ്ലൂംബര്‍ഗ് യുടിവി ബെസ്റ്റ് സലൂണ്‍ കാര്‍ ഒഫ് ദ ഇയര്‍, ഇടി സിഗ് വീല്‍ മിഡ്‌ഡ്സൈസ് സെഡാന്‍ ഒഫ് ദ് ഇയര്‍, കാര്‍ ആന്‍ഡ് ബൈക്ക് എന്‍ഡിടിവി എക്സിക്യൂട്ടിവ് കാര്‍ ഒഫ് ദ് ഇയര്‍, ബിഎസ് മോട്ടോറിങ് ബെസ്റ്റ് വാല്യു ഫോര്‍ മണി തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ക്രൂസിനെ കുറച്ചുകൂടി സ്‌പോട്ടിയാക്കി ഷെവര്‍ലെ റോഡിലിറക്കി. ജനറല്‍ മോട്ടോഴ്‌സിന്റെ മിഡ് സെഗ്മെന്റ് ഡീസല്‍ കാറുകളില്‍ പെടുന്ന രണ്ടു ലിറ്റര്‍ ഡീസല്‍  ക്രൂസ്, കരുത്തിലും സ്റ്റൈലിലും മറ്റുള്ളവരെക്കാള്‍ ഏറെ മുന്നിലാണ്‌. ക്രൂസിന്‍റെ മാന്വല്‍ വെര്‍ഷന്‍ അവതരിപ്പിച്ചപ്പോള്‍ ഈ മോഡലിനു മികച്ച പ്രതികരണം ലഭിച്ചതാണ് ഇതിന്‍റെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കൂടി രംഗത്തിറക്കാന്‍ ജനറല്‍ മോട്ടോഴ്സ് ഇന്ത്യയെ പ്രേരിപ്പിച്ചത്.  
നല്ല ഒതുക്കമുള്ള ഹെഡ് ലാമ്പ്. ബീറ്റിന്‍േറതുപോലുള്ള മുന്നിലോട്ട്‌ തള്ളിയ വലിയ മുന്‍ഭാഗം. വലിപ്പമുള്ള ഗ്രില്ലില്‍ പതിച്ച ഷെവര്‍ലേയുടെ ലോഗോ. ബോണറ്റിന്‍െറ‍ മുകളില്‍ ഉള്ള കട്ടിംഗ്, ഫോഗ് ലാംപ്‌, വീതി കൂടിയ അലോയ്‌ വീലോടുകൂടിയ ടയര്‍, ഇതൊക്കെയാണ്‌ മുന്നില്‍ നിന്നുള്ള കാഴ്ച. 


നല്ല ഒഴുക്കന്‍ മട്ടിലുള്ള വലിപ്പം കൂടിയ വണ്ടിയാണെന്ന്‌ സൈഡില്‍ നിന്ന്‌ നോക്കുമ്പോള്‍ തോന്നും. പിന്നില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ല. പിന്നില്‍ നിന്ന്‌ നോക്കുമ്പോള്‍ ഒരു സ്പോര്‍ട്സ് കാറിന്‍െറ ലുക്ക്‌ ഉണ്ട്. ഡ്യുവല്‍ ടെയില്‍ ലാംപില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല. മൊത്തത്തില്‍ ബാക്ക് ഓകെ.


വിശാലമായ ഉള്‍വശം. നല്ല ഫിനിഷിംഗ് ഉണ്ട്.  രണ്ടു ലിറ്റര്‍ വി.സി.ഡി.ഐ എന്‍ജിനാണ് ക്രൂസില്‍. 1991 സി.സി കരുത്തുള്ള എന്‍ജിന്‍ 4,000 ആര്‍.പി.എമ്മില്‍ 150 പി.എസ് കരുത്തും 2,600 ആര്‍.പി.എമ്മില്‍ 327 എന്‍.എം പരമാവധി ടോര്‍ക്കും നല്‍കും.  ഓട്ടോമാറ്റിക്ക്‌ ഗിയര്‍ സിസ്റ്റം, സുഗമമായ ഡ്രൈവിങ്ങിനു സഹായിക്കുന്നു. ഓട്ടോമാറ്റിക് ആയതുകൊണ്ടാണെന്ന്‌ തോനുന്നു, ഓടിക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ ഇല്ലാത്തതുപോലുണ്ട്.


ഇരിപ്പ് നല്ല സുഖമാണ്‌. വലിപ്പം കൂടിയ സീറ്റുകള്‍, അഡ്ജസ്റ്റ് ചെയ്യാവുന്നവയാണ്‌. സ്ടിയറിംഗില്‍ എല്ലാം കണ്‍ട്രോള്‍ ‍ചെയ്യാം. അഡ്ജസ്റ്റ് ചെയ്യാവുന്ന ടെലിസ്കോപിക് പവര്‍ സ്ടിയറിംഗ്. എ സി ക്ക് നല്ല തണുപ്പ്‌ ഉണ്ട്. ട്രാഷിനും ട്രിമ്മിനും ബീജ് കളര്‍. സീറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്നത് കൊണ്ടുതന്നെ ഏത്‌ ഹൈറ്റില്‍ ഉള്ളവര്‍ക്കും റോഡ്‌ വ്യക്തമായി കാണാം. നല്ല ലെഗ് സ്പേസ് ഉണ്ട്. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓള്‍ ടൈം ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം, മഴയുടെ ശക്തി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന റെയ്ന്‍ സെന്‍സിങ് വൈപ്പറുകള്‍, കീലെസ് എന്‍ട്രി, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലെ യൂണിറ്റ്, രണ്ട് എയര്‍ബാഗുകള്‍, എ.ബി.എസ്, ഫോളോ മീ ലൈറ്റുകള്‍, നാലുവീലുകള്‍ക്കും ഡിസ്ക്ക്‌ ബ്രേക്ക്  എന്നിവയൊക്കെ ക്രൂസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.


പിറകിലും ആവശൃത്തിന്‌‍ ലെഗ് സ്പേസ് ഉണ്ട്. പിറകില്‍ മൂന്ന്‌പേര്‍ക്ക് സുഖമായി ഇരിക്കാം. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ടിംഗ് സ്മൂത്ത്‌ ആണ്. വണ്ടിക്ക് നല്ല വെയ്‌റ്റ്‌ ഉള്ളതുപോലൊരു ഫീല്‍. വലിച്ചോണ്ട് പോകുന്ന പൊലെ ഉള്ള പവര്‍ ഉണ്ട് വണ്ടിക്ക്. നല്ല ബ്രേക്കിംഗ്. പൂജ്യത്തില്‍ നിന്ന് നൂറില്‍ എത്താന്‍ 9.6 സെക്കന്‍റ്‌ മതി. 130 എടുത്തപ്പോളും വണ്ടിക്ക് ഒരു വിറയലും ഇല്ല. പെട്ടെന്ന്‍ വരുന്ന കയറ്റങ്ങളില്‍ മാത്രമേ ഗിയര്‍ മാന്വല്‍ ആയി ചെയിഞ്ച്‌ ചെയ്യേണ്ടി വരുന്നുള്ളൂ, അതും നിര്‍ബന്ധമൊന്നും ഇല്ല. ഡ്രൈവിംഗില്‍ മാന്വല്‍ മോഡ് ഗിയര്‍ സിസ്റ്റം വേണ്ടവര്‍ക്ക് അതും സെറ്റ് ചെയ്യാം. അതാണ്‌ ഡ്രൈവിങ്ങിനു രസം പകരുന്നത്.  ലിറററിന് 18 കിലോമീറ്റര്‍ മൈലേജ് ലഭിക്കും.
വില 10.9 ലക്ഷം മുതല്‍ 13.9 ലക്ഷം വരെ.

എതിരാളികള്‍:
സ്കോഡ ലോറ