Monday, August 23, 2010

ഗ്രാന്‍ഡ് പുന്തോ



ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫിയറ്റിന്റെയും ഇന്ത്യയിലെ ടാറ്റാ മോട്ടോഴ്‌സിന്റെയും സംയുക്ത സംരംഭമായി ഗ്രാന്‍ഡ് പുന്തോ വിപണിയിലെത്തി. പ്രീമിയം ഹാച്ച്ബാക്ക് ഫിയറ്റ് ഗ്രാന്‍ഡ് പുന്തോ നിരവധി ആധുനിക സുരക്ഷാ സംവിധാനങ്ങളും സുഖ സൗകര്യങ്ങളും പ്രദാനം ചെയ്യുന്നു. ക്വാട്ടര്‍ ഗ്ലാസ്‌. ചരിഞ്ഞ ബോണറ്റ്‌. മുന്നിലേക്ക്‌ തള്ളിനില്‍ക്കുന്ന രീതിയിലുള്ള ഹെഡ്‌ ലാംപ്‌. ഒതുക്കമുള്ള ഗ്രില്‍. ഗ്രില്ലിന്‍െറ നടുവിലായി ഫിയറ്റിന്‍െറ ലോഗോ. എയര്‍ ഇന്‍ടേക്കിന്‍െറ സൈഡിലായി ഉള്ളിലേക്ക് തള്ളി നില്‍ക്കുന്ന ഫോഗ് ലാംപ്‌. മൊത്തത്തില്‍ മുന്‍ഭാഗം ഓക്കേ.


സൈഡില്‍ നിന്ന്‌ നോക്കുമ്പോള്‍ വാഹനത്തിന്‍െറ ഷേപ്പ് ഹോണ്ട ജാസിന്‍േറതുപോലുണ്ട്. വീതി കൂടിയ 15 ഇഞ്ച്‌ ടയറുകള്‍.


പുറകില്‍, ചരിഞ്ഞ ഗ്ലാസ്‌. ഗ്ലാസ്സിന്‍െറ വശങ്ങളിലായി സെറ്റ് ചെയ്തിരിക്കുന്ന ടെയില്‍ ലാംപ്‌. ബമ്പറില്‍‍ ഒരു സ്റ്റൈലന്‍ കട്ടിംഗ്. അതിലാണ്‌ നമ്പര്‍ പ്ലേറ്റിന്‌ ഉള്ള സ്ഥലം. വലിപ്പമേറിയ ഉള്‍വശം. 1987 എം.എം ആണ് പുന്തോയുടെ നീളം. ഉള്ളില്‍ കറുപ്പും വെളുപ്പും നിറം.


ഫാബ്രിക്ക് സീറ്റുകള്‍- വലിപ്പമേറിയതും അഡ്‌ജസ്റ്റ്‌ ചെയ്യാവുന്നതുമാണ്‌, ഏത് തടിയനും സുഖമായി ഇരിക്കാം. വലിയ ബൂട്ട്‌ സ്പേസ് . ടില്‍ററ് അഡ്‌ജസ്റ്റബിള്‍ സ്റ്റിയറിംഗ്‌.  ടോക്കോമീറ്റര്‍, ഡിജിറ്റല്‍ ട്രിപ്പ് മീറ്റര്‍, ഡിജിറ്റല്‍ ഓഡോമീറ്റര്‍, ഡിജിറ്റല്‍ ക്ലോക്ക് ഇവയൊക്കെ ഉള്‍ക്കൊള്ളുന്ന പാനല്‍ സുന്ദരമാണ്‌.


എ ബി എസ്‌, മൈക്രോസോഫ്‌റ്റിന്‍െറ ബ്ലൂ ആന്‍ഡ്‌ മീ മൊബൈല്‍ ഇന്‍റഗ്രേഷന്‍ സിസ്റ്റം, എയര്‍ ബാഗ്‌, ഫയര്‍ പ്രിവെന്‍ഷന്‍ സംവിധാനം, ചൈല്‍ഡ് സേഫ്റ്റി ലോക്ക്, ഡോര്‍ ട്രിം- ഡോര്‍ ആംറെസ്റ്റ് എന്നിവയിലെ ഫേബ്രിക് ഇന്‍സെര്‍ട്ടുകള്‍, ഡ്യുവല്‍ ടോണ്‍ ഡാഷ് ബോര്‍ഡ്, പവര്‍ സോക്കറ്റ്, ടെമ്പറേച്ചര്‍ ഡിസ്‌പ്ലെ, ക്ലച്ച് ഫുട്‌റെസ്റ്റ്, ഇലക്ട്രിക് നിയന്ത്രിത റിയര്‍വ്യൂ മിറര്‍, റിയര്‍ വിന്‍ഡോ വൈപ്പര്‍- വാഷര്‍, റിയര്‍ ഡീഫോഗര്‍, സിഗററ്റ് ലൈറ്റര്‍, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗും ഗിയര്‍ഷിഫ്റ്റും...ഇതൊക്കെ ചെരുകാറില്‍ ഉള്‍പ്പെടുത്താന്‍ ഫിയറ്റിനേ കഴിയൂ. പുറകില്‍ മൂന്ന്പേര്‍ക്ക് സുഖമായി ഇരിക്കാം.


1.2 പെട്രോള്‍ എന്‍ജിന് 68 @ 6000 ആര്‍.പി.എമ്മും, ടോര്‍ക്ക് 96@ 2500ഉം, 1.4 പെട്രോള്‍ എന്‍ജിന് 90 @ 6000 ആര്‍.പി.എമ്മും, ടോര്‍ക്ക് 115 @ 4500ഉം, 1.3 മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന് 76 @ 6000 ആര്‍.പി.എമ്മും, ടോര്‍ക്ക് 197 @ 1750ഉം ആണ്‌. 1248 സിസിയാണ്‌ ഡീസല്‍ എന്‍ജിന്‍.  5 സ്​പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ഗിയര്‍ ത്രോ കൂടുതലുള്ള ഗിയര്‍ ഷിഫ്റ്റ്‌.  45 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. മണിക്കൂറില്‍ 165 കിലോമീറ്ററാണ് പരമാവധി വേഗം.

ഒരു വര്‍ഷം പരിധി ഇല്ലാത്ത മൈലേജ് വാറണ്ടി. വേണമെങ്കില്‍ ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാം. ഇത്രയും ചെറിയ വിലയ്ക്ക് ഇത്രയും നല്ല വണ്ടി വേറെ കിട്ടാനില്ല. ഫിയറ്റിന്‍േറത് ആയതിനാല്‍ വാങ്ങിക്കുമ്പോള്‍ സംശയിക്കേണ്ട, ധൈര്യമായി വാങ്ങാം.


എതിരാളികള്‍:
സെന്‍ എസ്റ്റിലൊ
ഐ 20
ഫോര്‍ഡ് ഫിഗോ