Saturday, August 21, 2010

ഓള്‍ട്ടോ കെ10

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ചെറുകാര്‍- മാരുതി സുസുകി ഓള്‍ട്ടോ- മുഖം മിനുക്കി സുന്ദരിയായി തിരിച്ചെത്തി. നാലുചക്ര വണ്ടികളില്‍ ഇത്രയും ജനപ്രീതി നേടിയ ഒരെണ്ണം വേറെയില്ല.
ഒറ്റനോട്ടത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ല. എന്നാല്‍ മുന്നിലും, പിന്നിലും, ഉള്ളിലും ഒക്കെ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്ന്‌ ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകും. ഹെഡ് ലാംപ്‌, ഗ്രില്‍, സൈഡ് ഇന്‍ഡിക്കേറ്റര്‍, ഫോഗ് ലാംപ്‌, ബമ്പര്‍ ഇവയിലൊക്കെ പുതുമകള്‍ വരുത്തിയിട്ടുണ്ട്. പാവം തോന്നിക്കുന്ന പഴയ മുഖഭാവം മാറി, കുറച്ചു സീരിയസ് ആയതുപോലുണ്ട്, മുന്‍ഭാഗം. പുതിയ കെ സീരിയസ് എന്‍ജിനെ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടി ബോണറ്റിന്‍െറ നീളം 125 സെ. മി കൂട്ടി. ബോണറ്റു തുറന്നാല്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ല.


998 സി. സി എന്‍ജിന്‍. ബാക്കിയെല്ലാം പഴയതുപോലെ തന്നെ. 13 ഇഞ്ച്‌ ട്യൂബ് ലെസ്സ് ടയറുകള്‍ പുതിയ വീല്‍ കേപ്പുമായി ഒരുക്കിയിട്ടുണ്ട്.
സൈഡില്‍ നിന്ന്‌ നോക്കുമ്പോള്‍ വേറെ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല.


പിന്നിലാണ്‌ പ്രകടമായ മാറ്റങ്ങള്‍. കോംബിനേഷന്‍ ലാംപുകളുടെ മാറ്റം പ്രകടമാണ്‌. ഗ്ലാസ്‌ ഫിക്‌സിങ്ങിലും മാറ്റം വന്നിട്ടുണ്ട്.


ഇന്‍റഗ്രേറ്റ്‌ ചെയ്ത ഹെഡ്‌ റെസ്റ്റോടുകൂടിയ മുന്‍ സീറ്റുകള്‍. മുന്നില്‍ ആവശൃത്തിന്‌ ലെഗ് സ്പേസ് ഉണ്ട്. എന്നാലും ഇരിപ്പിന് സുഖം പോര, പഴയതിലെപ്പോലെ കുഴിയില്‍ ഇരുന്നത് പോലുണ്ട്. സ്ടിയറിംഗ് പുതിയതാണ്‌. ട്രാഷും, ട്രിമ്മും ഒരുക്കിയത് മീഡിയം പ്ലാസ്ടിക്കിലാണ്‌. ഫിനിഷിങ്ങും കുറവ്. ഗിയര്‍ നോബിലും ഉണ്ട് പുതുമ. ഇലക്ട്രോണിക് ട്രിപ്പ്‌ മീറ്ററുകള്‍. വലിയ സ്​പീഡോമീറ്ററും ഡിജിറ്റല്‍ ഫ്യുവല്‍ഗേജും ഉള്‍പ്പെടുത്തിയ നവീന ഇന്‍സ്ട്രമെന്റ് പാനല്‍. എല്ലാം കൂടി ഉള്ളിലെ മുന്‍ഭാഗം ശരാശരി.  ടില്‍റ്റഡ്‌ ഗ്ലാസ്, മുന്നില്‍ പവര്‍ വിന്‍ഡോകള്‍, കൊളാപ്‌സിബിള്‍ സ്റ്റിയറിങ് കോളം, സെന്‍ട്രല്‍ ലോക്കിങ്, കീ ഓഫ് റിമൈന്‍ഡര്‍, ഉള്ളില്‍നിന്ന് ക്രമീകരിക്കാവുന്ന റിയര്‍വ്യൂ മിററുകള്‍ എന്നിവ പുതിയ ഓള്‍ട്ടോയുടെ സവിശേഷതകളാണ്.
ഓടിക്കുമ്പോള്‍ പുതിയ എന്‍ജിന്‍െറ കരുത്ത്‌ പ്രകടമാണ്‌, മുമ്പ് ഉള്ളതിന്റെ ഇരട്ടിയോളം വരും പവര്‍. ഉയരം കുറഞ്ഞവര്‍ക്ക് തൊട്ടുമുന്നിലുള്ള റോഡ്‌ കാണാന്‍ പ്രയാസമാണ്‌. എന്നാലും വണ്ടിക്ക് ഒരു ഒതുക്കം ഉണ്ട്. ഓടിക്കുമ്പോള്‍ സ്വല്‍പ്പം ശബ്ദം ഉണ്ട്. എടുത്തു പറയാവുന്ന കുറ്റങ്ങള്‍ വേറെ ഒന്നും തന്നെ ഇല്ല. 800 സിസി കാറിനെക്കാള്‍ 50 ശതമാനം അധിക കരുത്തും ടോര്‍ക്കും നല്‍കാന്‍ കെ 10 എന്‍ജിനുള്ള ഓള്‍ട്ടോയ്ക്ക് കഴിയും. എന്നാല്‍ ഇതിന് അനുസരിച്ച് കാറിന്റെ ഭാരം 35 കിലോയോളം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 6200 ആര്‍.പി.എമ്മില്‍ 68 പി.എസ് കരുത്തും 3500 ആര്‍.പി.എമ്മില്‍ 90 എന്‍.എം ടോര്‍ക്കും നല്‍കാന്‍ കഴിവുള്ളതാണ് പുതിയ കെ 10 ബി എന്‍ജിന്‍. 6200 ആര്‍.പി.എമ്മില്‍ 47 പി.എസ് കരുത്തും 3000 ആര്‍.പി.എമ്മില്‍ 62 എന്‍.എം ടോര്‍ക്കും ആയിരുന്നു 800 സി.സി ഓള്‍ട്ടോ നല്‍കിയിരുന്നത്. പൂജ്യത്തില്‍നിന്ന് 100 കി.മി വേഗത്തിലെത്താന്‍ കെ 10 ഓള്‍ട്ടോയ്ക്ക് 13.3 സെക്കന്‍ഡുകള്‍ മാത്രം മതി.
സണ്‍ലൈറ്റ് കോപ്പര്‍, മിഡ്‌നൈറ്റ് ബ്ലാക്ക്, ഫയര്‍ബ്രിക്ക് റെഡ്, സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, ബീജ് എന്നീ നിറങ്ങളില്‍ കെ10 ലഭൃമാണ്‌.


കണ്ണൂരിലെ  വില
എല്‍. എക്സ്.ഐ - 305292
വി.എക്സ്.ഐ- 318293

എതിരാളികള്‍:
സെന്‍ എസ്റ്റിലൊ