Wednesday, August 25, 2010
ഫോര്‍ഡ് ഫിഗോ
ഇന്ത്യന്‍ റോഡുകളില്‍ പ്രീമിയം കാറുകള്‍ മാത്രം ഇറക്കിയിരുന്ന ഫോര്‍ഡ്, എന്‍ട്രി ലെവല്‍ കാറുമായി എത്തുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ വില്‍ക്കുന്നതില്‍ 74 ശതമാനവും ചെറുകാറുകള്‍ ആണെന്ന വസ്തുത ഉള്‍ക്കൊണ്ടാവണം ഫോര്‍ഡ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. അങ്ങനെ ഫോര്‍ഡ് ഫിഗോ എത്തി. പ്ലാറ്റുഫോം ഫിയസ്‌റ്റയുടേത് തന്നെ. 1196 സി.സി പെട്രോള്‍, 1399 സി.സി ഡീസല്‍ എന്‍ജിനുകളുമായാണ് ഫിഗോ വരുന്നത്. പെട്രോള്‍ എന്‍ജിന്‍ 6250 ആര്‍.പി.എമ്മില്‍ 71 പി.എസ് കരുത്തും 4000 ആര്‍.പി.എമ്മില്‍ 102 എന്‍.എം ടോര്‍ക്കും നല്‍കും. 4000 ആര്‍.പി.എമ്മില്‍ 69 പി.എസ് പരമാവധി കരുത്തും 2000 ആര്‍.പി.എമ്മില്‍ 160 എന്‍.എം ടോര്‍ക്കും നല്‍കുന്നതാണ് ഡീസല്‍ എന്‍ജിന്‍. ഒഴുകിയിറങ്ങുന്ന ഹെഡ് ലാംപ്. ബോണറ്റില്‍ നിന്നും ഇറങ്ങി ഗ്രില്ലിനടിയിലൂടെ ഒരു U കട്ടിങ്ങ്. വീതി കുറഞ്ഞ ഗ്രില്‍. ഗ്രില്ലിനിടയില്‍ ഫോര്‍ഡിന്‍െറ ലോഗോ. ഗ്രില്ലിന്‍െറ താഴെ മുതല്‍, എയര്‍ ഇന്‍ടേക്കിനേയും കൂട്ടി, ഫോഗ് ലാംപിനിടയിലൂടെയുള്ള ബ്ലാക്ക് കട്ടിംഗ് മുഖത്തിന് കുറച്ചു ഗൗരവം നല്‍കുന്നു. വലിയ വീല്‍ ആര്‍ച്ചുകള്‍, 14 ഇഞ്ച് ട്യൂബ്‌ലെസ്സ് റേഡിയല്‍ ടയറുകള്‍.
പുറകിലത്തെ വീല്‍ ആര്‍ച്ചിന്‍െറ തുടര്‍ച്ചയായി മുന്നിലത്തെ ഡോറിന്‍െറ തുടക്കം വരെയുള്ള കട്ടിംഗ് സൈഡ് വ്യൂ സുന്ദരമാക്കുന്നു. പുറകിലത്തെ ഗ്ലാസ്സിന്‍െറ ഇരുവശത്തുമായി സെറ്റ് ചെയ്തിരിക്കുന്ന വലിപ്പമേറിയ കോമ്പിനേഷണല്‍ ടെയില്‍ ലാംപ്.
വലിയ സാധനങ്ങള്‍ കയറ്റി വെക്കാവുന്ന വലിപ്പമേറിയ ഡിക്കി. ബോഡി കളര്‍ ബമ്പറുകള്‍.
ഫിയസ്റ്റയുടെ പ്ലാറ്റ്‌ഫോറം ആയതിനാല്‍ ഉള്ളിന്‍ ആവശ്യത്തിന് സ്ഥലമുണ്ട്. ഡാഷിലെ പാനലിനു ചുവപ്പോ കറുപ്പോ നിറം തിരഞ്ഞെടുക്കാം. അലങ്കാരങ്ങള്‍ ഒന്നുമില്ലാത്ത പവര്‍ സ്റ്റിയറിംഗ്.
മേല്‍ത്തരം ക്വാളിറ്റി സീറ്റുകള്‍. ഡ്രൈവര്‍ സീറ്റുകളുടെ ഉയരം ക്രമീകരിക്കാം. ഓടിക്കുമ്പോള്‍ എഞ്ചിന്‍ ഇടക്ക് ശബ്ദമുണ്ടാക്കുന്നുണ്ട്. മിഡ് റേഞ്ചിന് തൊട്ടടുത്ത് വണ്ടിക്ക് നല്ല പവര്‍ കിട്ടുന്നുണ്ട്. 100 കി.മി സ്പീഡ് എത്താന്‍ 15 സെക്കന്‍റ് മതി. 18 കി.മി മൈലേജ് പ്രതീക്ഷിക്കാം. എ.സി, പവര്‍ സ്റ്റിയറിങ്, റിമോട്ട് ഫ്യുവല്‍ ടാങ്ക് ഓപ്പണ്‍, ഡേ-നൈറ്റ് റിയര്‍വ്യൂ മിറര്‍, ബ്ലൂടൂത്ത് ഫോണ്‍ ഇന്‍ര്‍ഫെയ്‌സ്, പിന്‍ ഡീഫോഗര്‍, എയര്‍ ബാഗുകള്‍, എ.ബി.എസ് എന്നിവയും ഫിഗോയിലുണ്ട്. പച്ച, ചുവപ്പ് തുടങ്ങി 7 തരം വര്‍ണ്ണങ്ങളില്‍ ഫിഗോ ലഭ്യമാണ്.
വില 3.54 മുതല്‍ 5.31 ലക്ഷം വരെ.
എതിരാളികള്‍:
ഗ്രാന്‍ഡ് പുന്തോ
സെന്‍ എസ്റ്റിലൊ




