Wednesday, August 25, 2010
ഫോര്‍ഡ് ഫിഗോ
ഇന്ത്യന്‍ റോഡുകളില്‍ പ്രീമിയം കാറുകള്‍ മാത്രം ഇറക്കിയിരുന്ന ഫോര്‍ഡ്, എന്‍ട്രി ലെവല്‍ കാറുമായി എത്തുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ വില്ക്കുന്നതില് 74 ശതമാനവും ചെറുകാറുകള്‍ ആണെന്ന വസ്തുത ഉള്‍ക്കൊണ്ടാവണം ഫോര്‍ഡ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. അങ്ങനെ ഫോര്‍ഡ് ഫിഗോ എത്തി. പ്ലാറ്റുഫോം ഫിയസ്റ്റയുടേത് തന്നെ. 1196 സി.സി പെട്രോള്‍, 1399 സി.സി ഡീസല്‍ എന്‍ജിനുകളുമായാണ് ഫിഗോ വരുന്നത്. പെട്രോള്‍ എന്ജിന് 6250 ആര്.പി.എമ്മില്‍ 71 പി.എസ് കരുത്തും 4000 ആര്.പി.എമ്മില്‍ 102 എന്‍.എം ടോര്‍ക്കും നല്‍കും. 4000 ആര്.പി.എമ്മില്‍ 69 പി.എസ് പരമാവധി കരുത്തും 2000 ആര്.പി.എമ്മില്‍ 160 എന്‍.എം ടോര്‍ക്കും നല്‍കുന്നതാണ് ഡീസല്‍ എന്ജിന്. ഒഴുകിയിറങ്ങുന്ന ഹെഡ് ലാംപ്. ബോണറ്റില്‍ നിന്നും ഇറങ്ങി ഗ്രില്ലിനടിയിലൂടെ ഒരു U കട്ടിങ്ങ്. വീതി കുറഞ്ഞ ഗ്രില്‍. ഗ്രില്ലിനിടയില്‍ ഫോര്‍ഡിന്‍െറ ലോഗോ. ഗ്രില്ലിന്‍െറ താഴെ മുതല്‍, എയര്‍ ഇന്ടേക്കിനേയും കൂട്ടി, ഫോഗ് ലാംപിനിടയിലൂടെയുള്ള ബ്ലാക്ക് കട്ടിംഗ് മുഖത്തിന് കുറച്ചു ഗൗരവം നല്കുന്നു. വലിയ വീല്‍ ആര്‍ച്ചുകള്‍, 14 ഇഞ്ച് ട്യൂബ്ലെസ്സ് റേഡിയല്‍ ടയറുകള്‍.
പുറകിലത്തെ വീല്‍ ആര്ച്ചിന്െറ തുടര്‍ച്ചയായി മുന്നിലത്തെ ഡോറിന്‍െറ തുടക്കം വരെയുള്ള കട്ടിംഗ് സൈഡ് വ്യൂ സുന്ദരമാക്കുന്നു. പുറകിലത്തെ ഗ്ലാസ്സിന്‍െറ ഇരുവശത്തുമായി സെറ്റ് ചെയ്തിരിക്കുന്ന വലിപ്പമേറിയ കോമ്പിനേഷണല്‍ ടെയില്‍ ലാംപ്.
വലിയ സാധനങ്ങള്‍ കയറ്റി വെക്കാവുന്ന വലിപ്പമേറിയ ഡിക്കി. ബോഡി കളര്‍ ബമ്പറുകള്‍.
ഫിയസ്റ്റയുടെ പ്ലാറ്റ്ഫോറം ആയതിനാല്‍ ഉള്ളിന് ആവശ്യത്തിന് സ്ഥലമുണ്ട്. ഡാഷിലെ പാനലിനു ചുവപ്പോ കറുപ്പോ നിറം തിരഞ്ഞെടുക്കാം. അലങ്കാരങ്ങള്‍ ഒന്നുമില്ലാത്ത പവര്‍ സ്റ്റിയറിംഗ്.
മേല്‍ത്തരം ക്വാളിറ്റി സീറ്റുകള്‍. ഡ്രൈവര്‍ സീറ്റുകളുടെ ഉയരം ക്രമീകരിക്കാം. ഓടിക്കുമ്പോള്‍ എഞ്ചിന് ഇടക്ക് ശബ്ദമുണ്ടാക്കുന്നുണ്ട്. മിഡ് റേഞ്ചിന് തൊട്ടടുത്ത് വണ്ടിക്ക് നല്ല പവര്‍ കിട്ടുന്നുണ്ട്. 100 കി.മി സ്പീഡ് എത്താന്‍ 15 സെക്കന്റ് മതി. 18 കി.മി മൈലേജ് പ്രതീക്ഷിക്കാം. എ.സി, പവര്‍ സ്റ്റിയറിങ്, റിമോട്ട് ഫ്യുവല്‍ ടാങ്ക് ഓപ്പണ്‍, ഡേ-നൈറ്റ് റിയര്‍വ്യൂ മിറര്‍, ബ്ലൂടൂത്ത് ഫോണ്‍ ഇന്‍ര്‍ഫെയ്സ്, പിന് ഡീഫോഗര്‍, എയര്‍ ബാഗുകള്‍, എ.ബി.എസ് എന്നിവയും ഫിഗോയിലുണ്ട്. പച്ച, ചുവപ്പ് തുടങ്ങി 7 തരം വര്‍ണ്ണങ്ങളില്‍ ഫിഗോ ലഭ്യമാണ്.
വില 3.54 മുതല്‍ 5.31 ലക്ഷം വരെ.
എതിരാളികള്‍:
ഗ്രാന്‍ഡ് പുന്തോ
സെന്‍ എസ്റ്റിലൊ
Tuesday, August 24, 2010
സ്കോഡ ലോറ
ചെക്കോസ്ലോവാക്യന്‍ ആഡംബര കാറായ സ്കോഡ, ലോറ എന്ന സുന്ദരിയെ അണിയിച്ചൊരുക്കി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. ഡീസല്‍ എഞ്ചിനുകളുമായി മാത്രം ഇറങ്ങിയിരുന്ന സ്കൊഡയുടെ വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പെട്രോള്‍ എഞ്ചിനുമായാണ് ലോറയുടെ വരവ്. ഡീസല്‍ എഞ്ചിന് തന്നെ വേണമെന്നുള്ളവര്‍ക്ക് ഇപ്പോളുള്ള രണ്ടു ഡീസല്‍ എഞ്ചിനുകളും തിരഞ്ഞെടുക്കാം. ഫോക്സ്വാഗണ് ജെറ്റയുടെ അതേ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ലോറ. ഒക്ടാവിയയെ നിലനിര്‍ത്തിക്കൊണ്ടാണ് സ്കോഡ ലോറയേയും അവതരിപ്പിക്കുന്നത്. വലിപ്പം കൂടിയ ഹെഡ് ലൈറ്റും, ഗ്രില്ലും. ഗ്രില്ലിന് ചുറ്റുമായി ക്രോമിയം ഫിനിഷിംഗ്. ഗ്രില്ലിന്‍െറ മുകളിയായി, തൊട്ടടുത്ത് സ്കോഡയുടെ ലോഗോ. ബോണറ്റില്‍ നിന്നും ഒരു കട്ടിംഗ് ഗ്രില്ലിലേക്ക് ഒഴുകിയിറങ്ങുന്നു. ഗ്രില്ലിന് താഴെയായി വലിയ എയര്‍ ഇന്‍ടേക്ക്. വലിപ്പമേറിയ 16 ഇഞ്ച് അലോയ് വീലുകള്‍.
മുന്‍ സീറ്റുകള്‍ക്ക് ഹീറ്റിംഗ് സൗകര്യം. 12 തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ ലതര്‍ സീറ്റുകള്‍. ലെഗ് സ്പേസ് ആവശ്യത്തിലും അധികം. അഡ്ജസ്റ്റബിള് ടെലിസ്കൊപിക് സ്ടിയറിംഗ്. ആധുനികമായ ഇന്‍സ്ട്രുമെന്റ് പാനല്‍. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ്. 12 സ്പീക്കര്‍ ഓഡിയോ സിസ്റ്റം. പിന്നിലും നല്ല ലെഗ് സ്പേസ് ഉണ്ട്. മൂന്നു പേര്‍ക്ക് സുഖമായി ഇരിക്കാം. അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ് റെസ്റ്റുകള്‍. ഈ സെഗ്മെന്റില്‍ ഉള്ള വണ്ടികളില്‍ ഏറ്റവും നല്ല ഉള്‍വശം. ഡ്രൈവിംഗ് സ്മൂത്ത് ആണ്. കുണ്ടില്‍ ചാടുന്നതൊന്നും വണ്ടിക്കുള്ളില്‍ ഫീല്‍ ചെയ്യില്ല.
കരുത്തന് 1798 സിസി പെട്രോള്‍ എഞ്ചിന് 13 കി.മി മൈലേജ് തരും. 1968 സിസി ഡീസല്‍ എഞ്ചിന് ആണെങ്കില്‍ 17 കി.മി മൈലേജും തരും. പിന്‍ഭാഗത്തെ കോംബിനേഷന്‍ ലാംപുകള്‍ പുതിയതാണ്. ടെയില്‍ ലാംപുകള്ക്കിടയില് ക്രോമിയം ഫിനിഷ്. ബമ്പറില്‍ രണ്ടു റിഫ്ലക്ടീവ് മിറേഴ്സ് ഉണ്ട്. ഇരട്ട പുകല്ക്കുഴല്.
വില 13,29,549 മുതല്‍ 17,95,908 വരെ.
എതിരാളികള്‍:
ഷെവര്‍ലെ ക്രൂസ്
ടയറുകള്ക്കിടയിലായി ഡോറുകള്‍ക്ക് മീതെ സെറ്റ് ചെയ്തിരിക്കുന്ന റെയില്‍ സൈഡ് വ്യൂ സുന്ദരമാക്കുന്നു. സാങ്കേതികതയിലും നിര്‍മ്മാണ മികവിലും ഇന്റീരിയറിലുമെല്ലാം പുതിയ ലോറ വളരെ മുന്നിലാണ്. നല്ല സ്ഥലസൗകര്യം. ഉള്ളില്‍ ബീജ്, കറുപ്പ് സങ്കരം.
മുന്‍ സീറ്റുകള്‍ക്ക് ഹീറ്റിംഗ് സൗകര്യം. 12 തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ ലതര്‍ സീറ്റുകള്‍. ലെഗ് സ്പേസ് ആവശ്യത്തിലും അധികം. അഡ്ജസ്റ്റബിള് ടെലിസ്കൊപിക് സ്ടിയറിംഗ്. ആധുനികമായ ഇന്‍സ്ട്രുമെന്റ് പാനല്‍. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ്. 12 സ്പീക്കര്‍ ഓഡിയോ സിസ്റ്റം. പിന്നിലും നല്ല ലെഗ് സ്പേസ് ഉണ്ട്. മൂന്നു പേര്‍ക്ക് സുഖമായി ഇരിക്കാം. അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ് റെസ്റ്റുകള്‍. ഈ സെഗ്മെന്റില്‍ ഉള്ള വണ്ടികളില്‍ ഏറ്റവും നല്ല ഉള്‍വശം. ഡ്രൈവിംഗ് സ്മൂത്ത് ആണ്. കുണ്ടില്‍ ചാടുന്നതൊന്നും വണ്ടിക്കുള്ളില്‍ ഫീല്‍ ചെയ്യില്ല.
കരുത്തന് 1798 സിസി പെട്രോള്‍ എഞ്ചിന് 13 കി.മി മൈലേജ് തരും. 1968 സിസി ഡീസല്‍ എഞ്ചിന് ആണെങ്കില്‍ 17 കി.മി മൈലേജും തരും. പിന്‍ഭാഗത്തെ കോംബിനേഷന്‍ ലാംപുകള്‍ പുതിയതാണ്. ടെയില്‍ ലാംപുകള്ക്കിടയില് ക്രോമിയം ഫിനിഷ്. ബമ്പറില്‍ രണ്ടു റിഫ്ലക്ടീവ് മിറേഴ്സ് ഉണ്ട്. ഇരട്ട പുകല്ക്കുഴല്.
വില 13,29,549 മുതല്‍ 17,95,908 വരെ.
എതിരാളികള്‍:
ഷെവര്‍ലെ ക്രൂസ്
Monday, August 23, 2010
ഗ്രാന്‍ഡ് പുന്തോ
ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫിയറ്റിന്റെയും ഇന്ത്യയിലെ ടാറ്റാ മോട്ടോഴ്സിന്റെയും സംയുക്ത സംരംഭമായി ഗ്രാന്‍ഡ് പുന്തോ വിപണിയിലെത്തി. പ്രീമിയം ഹാച്ച്ബാക്ക് ഫിയറ്റ് ഗ്രാന്‍ഡ് പുന്തോ നിരവധി ആധുനിക സുരക്ഷാ സംവിധാനങ്ങളും സുഖ സൗകര്യങ്ങളും പ്രദാനം ചെയ്യുന്നു. ക്വാട്ടര്‍ ഗ്ലാസ്. ചരിഞ്ഞ ബോണറ്റ്. മുന്നിലേക്ക് തള്ളിനില്ക്കുന്ന രീതിയിലുള്ള ഹെഡ് ലാംപ്. ഒതുക്കമുള്ള ഗ്രില്‍. ഗ്രില്ലിന്‍െറ നടുവിലായി ഫിയറ്റിന്‍െറ ലോഗോ. എയര്‍ ഇന്ടേക്കിന്െറ സൈഡിലായി ഉള്ളിലേക്ക് തള്ളി നില്ക്കുന്ന ഫോഗ് ലാംപ്. മൊത്തത്തില്‍ മുന്‍ഭാഗം ഓക്കേ.
സൈഡില്‍ നിന്ന് നോക്കുമ്പോള്‍ വാഹനത്തിന്‍െറ ഷേപ്പ് ഹോണ്ട ജാസിന്േറതുപോലുണ്ട്. വീതി കൂടിയ 15 ഇഞ്ച് ടയറുകള്‍.
പുറകില്‍, ചരിഞ്ഞ ഗ്ലാസ്. ഗ്ലാസ്സിന്‍െറ വശങ്ങളിലായി സെറ്റ് ചെയ്തിരിക്കുന്ന ടെയില്‍ ലാംപ്. ബമ്പറില്‍ ഒരു സ്റ്റൈലന്‍ കട്ടിംഗ്. അതിലാണ് നമ്പര്‍ പ്ലേറ്റിന് ഉള്ള സ്ഥലം. വലിപ്പമേറിയ ഉള്‍വശം. 1987 എം.എം ആണ് പുന്തോയുടെ നീളം. ഉള്ളില്‍ കറുപ്പും വെളുപ്പും നിറം.
ഫാബ്രിക്ക് സീറ്റുകള്‍- വലിപ്പമേറിയതും അഡ്ജസ്റ്റ് ചെയ്യാവുന്നതുമാണ്, ഏത് തടിയനും സുഖമായി ഇരിക്കാം. വലിയ ബൂട്ട് സ്പേസ് . ടില്ററ് അഡ്ജസ്റ്റബിള് സ്റ്റിയറിംഗ്. ടോക്കോമീറ്റര്‍, ഡിജിറ്റല്‍ ട്രിപ്പ് മീറ്റര്‍, ഡിജിറ്റല്‍ ഓഡോമീറ്റര്‍, ഡിജിറ്റല്‍ ക്ലോക്ക് ഇവയൊക്കെ ഉള്‍ക്കൊള്ളുന്ന പാനല്‍ സുന്ദരമാണ്.
എ ബി എസ്, മൈക്രോസോഫ്റ്റിന്‍െറ ബ്ലൂ ആന്‍ഡ് മീ മൊബൈല്‍ ഇന്റഗ്രേഷന്‍ സിസ്റ്റം, എയര്‍ ബാഗ്, ഫയര്‍ പ്രിവെന്‍ഷന്‍ സംവിധാനം, ചൈല്‍ഡ് സേഫ്റ്റി ലോക്ക്, ഡോര്‍ ട്രിം- ഡോര്‍ ആംറെസ്റ്റ് എന്നിവയിലെ ഫേബ്രിക് ഇന്‍സെര്‍ട്ടുകള്‍, ഡ്യുവല്‍ ടോണ്‍ ഡാഷ് ബോര്‍ഡ്, പവര്‍ സോക്കറ്റ്, ടെമ്പറേച്ചര്‍ ഡിസ്പ്ലെ, ക്ലച്ച് ഫുട്റെസ്റ്റ്, ഇലക്ട്രിക് നിയന്ത്രിത റിയര്‍വ്യൂ മിറര്‍, റിയര്‍ വിന്‍ഡോ വൈപ്പര്‍- വാഷര്‍, റിയര്‍ ഡീഫോഗര്‍, സിഗററ്റ് ലൈറ്റര്‍, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗും ഗിയര്‍ഷിഫ്റ്റും...ഇതൊക്കെ ചെരുകാറില് ഉള്‍പ്പെടുത്താന്‍ ഫിയറ്റിനേ കഴിയൂ. പുറകില്‍ മൂന്ന്പേര്‍ക്ക് സുഖമായി ഇരിക്കാം.
1.2 പെട്രോള്‍ എന്ജിന് 68 @ 6000 ആര്.പി.എമ്മും, ടോര്‍ക്ക് 96@ 2500ഉം, 1.4 പെട്രോള്‍ എന്ജിന് 90 @ 6000 ആര്.പി.എമ്മും, ടോര്‍ക്ക് 115 @ 4500ഉം, 1.3 മള്‍ട്ടിജെറ്റ് ഡീസല്‍ എന്ജിന് 76 @ 6000 ആര്.പി.എമ്മും, ടോര്‍ക്ക് 197 @ 1750ഉം ആണ്. 1248 സിസിയാണ് ഡീസല്‍ എന്ജിന്. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. ഗിയര്‍ ത്രോ കൂടുതലുള്ള ഗിയര്‍ ഷിഫ്റ്റ്. 45 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. മണിക്കൂറില്‍ 165 കിലോമീറ്ററാണ് പരമാവധി വേഗം.
ഒരു വര്‍ഷം പരിധി ഇല്ലാത്ത മൈലേജ് വാറണ്ടി. വേണമെങ്കില്‍ ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാം. ഇത്രയും ചെറിയ വിലയ്ക്ക് ഇത്രയും നല്ല വണ്ടി വേറെ കിട്ടാനില്ല. ഫിയറ്റിന്േറത് ആയതിനാല്‍ വാങ്ങിക്കുമ്പോള്‍ സംശയിക്കേണ്ട, ധൈര്യമായി വാങ്ങാം.
എതിരാളികള്‍:
സെന്‍ എസ്റ്റിലൊ
ഐ 20
ഫോര്‍ഡ് ഫിഗോ
Sunday, August 22, 2010
ഷെവര്‍ലെ ക്രൂസ്
കാര്‍ ഓഫ് ദ് ഇയര്‍, ടോപ്ഗിയര്‍ സലൂണ്‍ ഒഫ് ദ ഇയര്‍ അവാര്‍ഡ്, എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്ക് വ്യൂവേഴ്സ് ചോയ്സ് കാര്‍ ഒഫ് ദ ഇയര്‍, ഓട്ടോകാര് ബ്ലൂംബര്‍ഗ് യുടിവി ബെസ്റ്റ് സലൂണ്‍ കാര്‍ ഒഫ് ദ ഇയര്‍, ഇടി സിഗ് വീല്‍ മിഡ്ഡ്സൈസ് സെഡാന് ഒഫ് ദ് ഇയര്‍, കാര്‍ ആന്‍ഡ് ബൈക്ക് എന്‍ഡിടിവി എക്സിക്യൂട്ടിവ് കാര്‍ ഒഫ് ദ് ഇയര്‍, ബിഎസ് മോട്ടോറിങ് ബെസ്റ്റ് വാല്യു ഫോര്‍ മണി തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ക്രൂസിനെ കുറച്ചുകൂടി സ്പോട്ടിയാക്കി ഷെവര്‍ലെ റോഡിലിറക്കി. ജനറല്‍ മോട്ടോഴ്സിന്റെ മിഡ് സെഗ്മെന്റ് ഡീസല്‍ കാറുകളില്‍ പെടുന്ന രണ്ടു ലിറ്റര്‍ ഡീസല്‍ ക്രൂസ്, കരുത്തിലും സ്റ്റൈലിലും മറ്റുള്ളവരെക്കാള്‍ ഏറെ മുന്നിലാണ്. ക്രൂസിന്റെ മാന്വല്‍ വെര്ഷന് അവതരിപ്പിച്ചപ്പോള്‍ ഈ മോഡലിനു മികച്ച പ്രതികരണം ലഭിച്ചതാണ് ഇതിന്റെ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് കൂടി രംഗത്തിറക്കാന്‍ ജനറല്‍ മോട്ടോഴ്സ് ഇന്ത്യയെ പ്രേരിപ്പിച്ചത്.
നല്ല ഒതുക്കമുള്ള ഹെഡ് ലാമ്പ്. ബീറ്റിന്േറതുപോലുള്ള മുന്നിലോട്ട് തള്ളിയ വലിയ മുന്‍ഭാഗം. വലിപ്പമുള്ള ഗ്രില്ലില്‍ പതിച്ച ഷെവര്‍ലേയുടെ ലോഗോ. ബോണറ്റിന്‍െറ മുകളില്‍ ഉള്ള കട്ടിംഗ്, ഫോഗ് ലാംപ്, വീതി കൂടിയ അലോയ് വീലോടുകൂടിയ ടയര്‍, ഇതൊക്കെയാണ് മുന്നില്‍ നിന്നുള്ള കാഴ്ച.
നല്ല ഒഴുക്കന്‍ മട്ടിലുള്ള വലിപ്പം കൂടിയ വണ്ടിയാണെന്ന് സൈഡില്‍ നിന്ന് നോക്കുമ്പോള്‍ തോന്നും. പിന്നില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ല. പിന്നില്‍ നിന്ന് നോക്കുമ്പോള്‍ ഒരു സ്പോര്‍ട്സ് കാറിന്‍െറ ലുക്ക് ഉണ്ട്. ഡ്യുവല്‍ ടെയില്‍ ലാംപില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല. മൊത്തത്തില്‍ ബാക്ക് ഓകെ.
വിശാലമായ ഉള്‍വശം. നല്ല ഫിനിഷിംഗ് ഉണ്ട്. രണ്ടു ലിറ്റര്‍ വി.സി.ഡി.ഐ എന്‍ജിനാണ് ക്രൂസില്‍. 1991 സി.സി കരുത്തുള്ള എന്ജിന് 4,000 ആര്.പി.എമ്മില്‍ 150 പി.എസ് കരുത്തും 2,600 ആര്.പി.എമ്മില്‍ 327 എന്‍.എം പരമാവധി ടോര്‍ക്കും നല്‍കും. ഓട്ടോമാറ്റിക്ക് ഗിയര്‍ സിസ്റ്റം, സുഗമമായ ഡ്രൈവിങ്ങിനു സഹായിക്കുന്നു. ഓട്ടോമാറ്റിക് ആയതുകൊണ്ടാണെന്ന് തോനുന്നു, ഓടിക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ ഇല്ലാത്തതുപോലുണ്ട്.
ഇരിപ്പ് നല്ല സുഖമാണ്. വലിപ്പം കൂടിയ സീറ്റുകള്‍, അഡ്ജസ്റ്റ് ചെയ്യാവുന്നവയാണ്. സ്ടിയറിംഗില് എല്ലാം കണ്ട്രോള് ചെയ്യാം. അഡ്ജസ്റ്റ് ചെയ്യാവുന്ന ടെലിസ്കോപിക് പവര്‍ സ്ടിയറിംഗ്. എ സി ക്ക് നല്ല തണുപ്പ് ഉണ്ട്. ട്രാഷിനും ട്രിമ്മിനും ബീജ് കളര്‍. സീറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്നത് കൊണ്ടുതന്നെ ഏത് ഹൈറ്റില്‍ ഉള്ളവര്‍ക്കും റോഡ് വ്യക്തമായി കാണാം. നല്ല ലെഗ് സ്പേസ് ഉണ്ട്. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓള് ടൈം ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, മഴയുടെ ശക്തി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന റെയ്ന്‍ സെന്‍സിങ് വൈപ്പറുകള്‍, കീലെസ് എന്‍ട്രി, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലെ യൂണിറ്റ്, രണ്ട് എയര്‍ബാഗുകള്‍, എ.ബി.എസ്, ഫോളോ മീ ലൈറ്റുകള്‍, നാലുവീലുകള്‍ക്കും ഡിസ്ക്ക് ബ്രേക്ക് എന്നിവയൊക്കെ ക്രൂസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
പിറകിലും ആവശൃത്തിന് ലെഗ് സ്പേസ് ഉണ്ട്. പിറകില്‍ മൂന്ന്പേര്‍ക്ക് സുഖമായി ഇരിക്കാം. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ടിംഗ് സ്മൂത്ത് ആണ്. വണ്ടിക്ക് നല്ല വെയ്റ്റ് ഉള്ളതുപോലൊരു ഫീല്‍. വലിച്ചോണ്ട് പോകുന്ന പൊലെ ഉള്ള പവര്‍ ഉണ്ട് വണ്ടിക്ക്. നല്ല ബ്രേക്കിംഗ്. പൂജ്യത്തില്‍ നിന്ന് നൂറില്‍ എത്താന്‍ 9.6 സെക്കന്റ് മതി. 130 എടുത്തപ്പോളും വണ്ടിക്ക് ഒരു വിറയലും ഇല്ല. പെട്ടെന്ന് വരുന്ന കയറ്റങ്ങളില്‍ മാത്രമേ ഗിയര്‍ മാന്വല്‍ ആയി ചെയിഞ്ച് ചെയ്യേണ്ടി വരുന്നുള്ളൂ, അതും നിര്‍ബന്ധമൊന്നും ഇല്ല. ഡ്രൈവിംഗില്‍ മാന്വല്‍ മോഡ് ഗിയര്‍ സിസ്റ്റം വേണ്ടവര്‍ക്ക് അതും സെറ്റ് ചെയ്യാം. അതാണ് ഡ്രൈവിങ്ങിനു രസം പകരുന്നത്. ലിറററിന് 18 കിലോമീറ്റര്‍ മൈലേജ് ലഭിക്കും.
വില 10.9 ലക്ഷം മുതല്‍ 13.9 ലക്ഷം വരെ.
എതിരാളികള്‍:
സ്കോഡ ലോറ
Saturday, August 21, 2010
ഓള്‍ട്ടോ കെ10
ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ചെറുകാര്‍- മാരുതി സുസുകി ഓള്‍ട്ടോ- മുഖം മിനുക്കി സുന്ദരിയായി തിരിച്ചെത്തി. നാലുചക്ര വണ്ടികളില്‍ ഇത്രയും ജനപ്രീതി നേടിയ ഒരെണ്ണം വേറെയില്ല.
ഒറ്റനോട്ടത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ല. എന്നാല്‍ മുന്നിലും, പിന്നിലും, ഉള്ളിലും ഒക്കെ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്ന് ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകും. ഹെഡ് ലാംപ്, ഗ്രില്‍, സൈഡ് ഇന്‍ഡിക്കേറ്റര്‍, ഫോഗ് ലാംപ്, ബമ്പര്‍ ഇവയിലൊക്കെ പുതുമകള്‍ വരുത്തിയിട്ടുണ്ട്. പാവം തോന്നിക്കുന്ന പഴയ മുഖഭാവം മാറി, കുറച്ചു സീരിയസ് ആയതുപോലുണ്ട്, മുന്‍ഭാഗം. പുതിയ കെ സീരിയസ് എന്‍ജിനെ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടി ബോണറ്റിന്‍െറ നീളം 125 സെ. മി കൂട്ടി. ബോണറ്റു തുറന്നാല്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ല.
998 സി. സി എന്ജിന്. ബാക്കിയെല്ലാം പഴയതുപോലെ തന്നെ. 13 ഇഞ്ച് ട്യൂബ് ലെസ്സ് ടയറുകള്‍ പുതിയ വീല്‍ കേപ്പുമായി ഒരുക്കിയിട്ടുണ്ട്.
സൈഡില്‍ നിന്ന് നോക്കുമ്പോള്‍ വേറെ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല.
പിന്നിലാണ് പ്രകടമായ മാറ്റങ്ങള്‍. കോംബിനേഷന്‍ ലാംപുകളുടെ മാറ്റം പ്രകടമാണ്. ഗ്ലാസ് ഫിക്സിങ്ങിലും മാറ്റം വന്നിട്ടുണ്ട്.
ഇന്റഗ്രേറ്റ് ചെയ്ത ഹെഡ് റെസ്റ്റോടുകൂടിയ മുന്‍ സീറ്റുകള്‍. മുന്നില്‍ ആവശൃത്തിന് ലെഗ് സ്പേസ് ഉണ്ട്. എന്നാലും ഇരിപ്പിന് സുഖം പോര, പഴയതിലെപ്പോലെ കുഴിയില്‍ ഇരുന്നത് പോലുണ്ട്. സ്ടിയറിംഗ് പുതിയതാണ്. ട്രാഷും, ട്രിമ്മും ഒരുക്കിയത് മീഡിയം പ്ലാസ്ടിക്കിലാണ്. ഫിനിഷിങ്ങും കുറവ്. ഗിയര്‍ നോബിലും ഉണ്ട് പുതുമ. ഇലക്ട്രോണിക് ട്രിപ്പ് മീറ്ററുകള്‍. വലിയ സ്പീഡോമീറ്ററും ഡിജിറ്റല്‍ ഫ്യുവല്‍ഗേജും ഉള്‍പ്പെടുത്തിയ നവീന ഇന്‍സ്ട്രമെന്റ് പാനല്‍. എല്ലാം കൂടി ഉള്ളിലെ മുന്‍ഭാഗം ശരാശരി. ടില്‍റ്റഡ് ഗ്ലാസ്, മുന്നില്‍ പവര്‍ വിന്‍ഡോകള്‍, കൊളാപ്സിബിള്‍ സ്റ്റിയറിങ് കോളം, സെന്‍ട്രല്‍ ലോക്കിങ്, കീ ഓഫ് റിമൈന്‍ഡര്‍, ഉള്ളില്‍നിന്ന് ക്രമീകരിക്കാവുന്ന റിയര്‍വ്യൂ മിററുകള്‍ എന്നിവ പുതിയ ഓള്‍ട്ടോയുടെ സവിശേഷതകളാണ്.
ഓടിക്കുമ്പോള്‍ പുതിയ എന്‍ജിന്‍െറ കരുത്ത് പ്രകടമാണ്, മുമ്പ് ഉള്ളതിന്റെ ഇരട്ടിയോളം വരും പവര്‍. ഉയരം കുറഞ്ഞവര്‍ക്ക് തൊട്ടുമുന്നിലുള്ള റോഡ് കാണാന്‍ പ്രയാസമാണ്. എന്നാലും വണ്ടിക്ക് ഒരു ഒതുക്കം ഉണ്ട്. ഓടിക്കുമ്പോള്‍ സ്വല്പ്പം ശബ്ദം ഉണ്ട്. എടുത്തു പറയാവുന്ന കുറ്റങ്ങള്‍ വേറെ ഒന്നും തന്നെ ഇല്ല. 800 സിസി കാറിനെക്കാള്‍ 50 ശതമാനം അധിക കരുത്തും ടോര്‍ക്കും നല്കാന് കെ 10 എന്‍ജിനുള്ള ഓള്‍ട്ടോയ്ക്ക് കഴിയും. എന്നാല്‍ ഇതിന് അനുസരിച്ച് കാറിന്റെ ഭാരം 35 കിലോയോളം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 6200 ആര്.പി.എമ്മില്‍ 68 പി.എസ് കരുത്തും 3500 ആര്.പി.എമ്മില്‍ 90 എന്‍.എം ടോര്‍ക്കും നല്കാന് കഴിവുള്ളതാണ് പുതിയ കെ 10 ബി എന്ജിന്. 6200 ആര്.പി.എമ്മില്‍ 47 പി.എസ് കരുത്തും 3000 ആര്.പി.എമ്മില്‍ 62 എന്‍.എം ടോര്‍ക്കും ആയിരുന്നു 800 സി.സി ഓള്‍ട്ടോ നല്‍കിയിരുന്നത്. പൂജ്യത്തില്‍നിന്ന് 100 കി.മി വേഗത്തിലെത്താന്‍ കെ 10 ഓള്‍ട്ടോയ്ക്ക് 13.3 സെക്കന്‍ഡുകള്‍ മാത്രം മതി.
സണ്‍ലൈറ്റ് കോപ്പര്‍, മിഡ്നൈറ്റ് ബ്ലാക്ക്, ഫയര്‍ബ്രിക്ക് റെഡ്, സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, ബീജ് എന്നീ നിറങ്ങളില്‍ കെ10 ലഭൃമാണ്.
കണ്ണൂരിലെ വില
എല്‍. എക്സ്.ഐ - 305292
വി.എക്സ്.ഐ- 318293

Sunday, August 15, 2010
അബാസിഡര്‍
അവന് നാട്ടില്‍ ഉള്ളത്ര പേരും പെരുമയും ആര്‍ക്കും ഉണ്ടായിരുന്നില്ല. അറിഞ്ഞവര്‍ക്ക് എന്നും അവന് ഒരു ഹരമായിരുന്നു. മറ്റുള്ളവരേക്കാള്‍ ചന്ദവും തലയെടുപ്പും അവനുണ്ടായിരുന്നു. കൂടെയുള്ളവര്‍ പലതരം വേഷം കേട്ടിയപ്പോലും അവന് മാറിയില്ല. അവന് മാത്രമേ മാറാതിരുന്നുള്ളൂ. അവനെ സ്നേഹിച്ചവരുടെ ഇഷ്ടങ്ങള്‍ മാറി. പുതിയതായി ആരും ഇഷ്ട്ടപ്പെട്ടുമില്ല. പുറകെ വന്നവരൊക്കെ മുന്നില്‍ പോകുന്നത് നോക്കി നില്‍ക്കാനേ അവനു കഴിഞ്ഞുള്ളൂ.
Saturday, August 7, 2010
ഐ 20

മത്സരിക്കാന്‍ ആളില്ലാതെ മാരുതി സുസുകി അടക്കിവാഴുമ്പോളാണ് സാന്‍ട്രോയുമായി ഹുണ്ടായ്യുടെ വരവ്. പിന്നങ്ങോട്ട് ലക്ഷക്കണക്കിന് സാന്‍ട്രോകള്‍ നിരത്തു കീഴടക്കി. ഐ10 ന്േറയും വിജയത്തിനുശേഷം പെട്ടെന്നൊരുദിവസം ഹുണ്ടായ് പരസൃങ്ങളില് എത്തുന്നതിന് മുമ്പ് ഐ20യുമായി റോഡില്‍ എത്തി. ഇപ്പോളുള്ള പ്രീമിയം ഹാച്ചുകളേക്കാള്‍ വളരെ മുന്നിലാണ് ഐ20. അകവും പുറവും ഒരുപോലെ മനോഹരമാണെന്നതാണ് ആദൃം പറയാവുന്ന കാരൃം. ഫ്ലൂയിഡിക് ഡിസൈന്‍,വലിപ്പം കുറഞ്ഞ ഹെഡ്ലാംപുകളും, വൃത്താകൃതിയിലുള്ള ഫോഗ്ലാംപുകളും, ഹുണ്ടായ് എംബ്ലം വലിപ്പത്തില്‍ പതിച്ച ഗ്രില്ലും, ബോണറ്റിനു മുകളില്‍ മധൃത്തിലായി ഉള്ള മടക്കുകളുമെല്ലാം ഐ20യെ കൂടുതല്‍ സുന്ദരിയാക്കുന്നു. 1396 സിസി നാലു സിലിണ്ടര്‍ കാപ്പാ പെട്രോള്‍ എന്‍ജിനാണ് ഐ20യുടെ കരുത്ത്. എന്ജിന് കരുത്ത് 90 ബി എച്ച് പി 4000 ആര് പി എമ്മില്‍ കിട്ടും.
വലിപ്പം കൂടിയ ഉള്‍വശം. വീതി കൂടിയ സീറ്റുകള്‍. ഡാഷിലും, ട്രിമ്മിലും കറുപ്പിനു പകരം വയലറ്റ് ഷേഡ് കൊടുത്തിരിക്കുന്നു. ടെലസ്കോപിക് ടില്റ്റര് സ്റ്റിയറിംഗും ഉയരം കൂടിയ സീറ്റും നല്ല ഒതുക്കമുള്ള ഡ്രൈവിങ്ങിന് സഹായിക്കുന്നു. ഓവര്‍ഡ്രൈവ് ലോക്ക് സ്വിച്ചോടുകൂടിയ നാലുസ്പീഡ് ഗിയര്‍ബോക്സ്, ആറ് എയര്‍ബാഗുകള്‍, പിന്നിലെ ഡിസ്ക് ബ്രേക്കുകള്‍, എ.ബി.എസ്, സ്റ്റീരിയോ കണ്ട്രോള് ഉള്ള സ്റ്റിയറിംഗ് ഇവയൊക്കെ ഐ20യെ കൂടുതല്‍ ആകര്‍ഷകയാക്കുന്നു. ഡിസ്പ്ലേ കണ്‍സോളില്‍ ട്രിപ് സെറ്റിംഗ്സ്, ടെമ്പറേച്ചര്‍, റേഡിയോ ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മാഗ്ന, ആസ്ത, ആസ്ത (ഒ) എന്നീ മോഡലുകളില്‍ ഐ 20 ഡീസല്‍ ലഭിക്കും. മാഗ്നയുടെ അടിസ്ഥാന മോഡലില്‍ത്തന്നെ പവര്‍ വിന്‍ഡോകള്‍, ടില്‍റ്റ്, ടെലിസ്കോപ്പിക് സൗകര്യങ്ങളുള്ള പവര്‍ സ്റ്റിയറിങ്, എയര്‍ കണ്ടീഷനിങ്, ഹീറ്റിങ് തുടങ്ങിയവ ലഭ്യമാണ്. ആസ്തയുടെ ഏറ്റവും ഉയര്‍ന്ന മോഡലില്‍ ആറ് എയര്‍ബാഗുകള്‍, അലോയ് വീലുകള്‍, സണ്‍റൂഫ് എന്നിവ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് . പിന്‍ഭാഗം കാണാന്‍ സ്റ്റൈല്‍ ഉള്ളതും, നല്ല ഒതുക്കം ഉള്ളതും ആണ്.
നല്ല ഒതുക്കമുള്ള ഡിക്കി, വലിയ സാധനങ്ങള്‍ കയറ്റിവെക്കാനും മാത്രം വലിപ്പം ഉള്ളതാണ് .
ഓടിച്ചുപ്പോളാണ് എന്ജിന് കരുത്തറിഞ്ഞത്. വാഹനത്തിന് നല്ല കണ്ട്രോള് ഉണ്ട് . ടോഷന്‍ ബീം ആക്സിലും മക്ഫോഴ്സണ് സ്ട്രറ്റ്സും മികച്ച സസ്പെന്‍ഷനും ബ്രേക്കിങും പ്രദാനം ചെയ്യുന്നു. ഹൈവേ ഡ്രൈവിംഗില്‍ ഇങ്ങനെയുള്ള വാഹനത്തിന് ഇത്രയും കരുത്ത് വേണോ എന്ന് സംശയം തോന്നി. കയറ്റം കയറുമ്പോളാണ് ഐ യുടെ കരുത്തിന്റെ ഗുണം മനസ്സിലായത് . കയറ്റം കയറുകയാനെന്ന് വണ്ടിക്ക് മനസ്സിലാകത്തതുപോലെയുണ്ട് . ഹൈവേയിലൂടെ ഓടും പോലെ കയറ്റത്തിലും ഐ20 കുതിക്കുന്നു. അതോടെ കരുത്തിനെപ്പറ്റിയുള്ള സംശയം മാറിക്കിട്ടി. ബ്രേക്കിങിനു നല്ല നിയന്ത്രണം ഉണ്ട് . ടേണിംഗ് റേഡിയസ് കുറവായതുകൊണ്ട് നിന്നനില്‍പ്പില്‍ വണ്ടിയെ കറക്കിയെടുക്കാം. ഇടക്കിടെ ഗിയര്‍ മാറ്റേണ്ടി വരുന്നില്ല. ഇടയ്ക്ക് റോഡിലെ കുഴിയില്‍ ചാടുന്നതോന്നും വണ്ടിയില്‍ ഉള്ളവരെ എഫക്ട് ചെയ്യുന്നില്ല. ഇനിയാണ് സര്‍പ്രൈസ് , എത്രയും കരുത്തുള്ള ഒരു വാഹനത്തിന് 23 കി. മി മൈലേജ് ....!!!
വില 5.73നും 7.86നും ഇടയില്‍.സ്ഥലസൗകരൃവും കരുത്തും ഉള്ള വണ്ടി ആവശ്യമുള്ളവര്‍ക്ക് ധൈരൃമായി തിരഞ്ഞെടുക്കാം. കാരണം ഐ20യെ റോഡില്‍ ഇറക്കിയത് ഹുണ്ടായ്യാണ്.
എതിരാളികള്‍:
സെന്‍ എസ്റ്റിലൊ
ഗ്രാന്‍ഡ് പുന്തോ
Wednesday, August 4, 2010
സെന്‍ എസ്റ്റിലൊ
എസ്റ്റിലൊ എന്നാല്‍ സ്പാനിഷില്‍ സ്റ്റൈല്‍ എന്നര്‍ത്ഥം. സെന്‍ എസ്റ്റിലൊ- ഇന്ത്യയില്‍ സുസുകി ഇന്നേവരെ ഇറക്കിയതില്‍ ഏറ്റവും സ്റ്റൈലന്‍ കാര്‍. ആഡംബര കാറുകളുടെ സൗകരൃങ്ങളും സുരക്ഷയും ഉള്ള മിനി കാര്‍ എന്ന യൂറോപൃന് സങ്കല്പം സെന്‍ എന്ന നൊസ്റ്റാള്‍ജിക്ക് നാമത്തിലൂടെ പുനര്‍ജനിക്കുന്നു. സെന്‍ എസ്റ്റിലൊ എന്നാല്‍ സെന്നുമല്ല എസ്റ്റിലൊയുമല്ല, എം.ആര് വാഗനാണ്. ജപ്പാനില്‍ ഈ കാറിന്‍െറ പേരതാണ്. ഇന്ത്യയില്‍ ഈ വാഹനം സെന്നും എസ്റ്റിലൊയും ആയതിനു കാരണം, കാറുകള്‍ ഇത്രയ്ക്കു ആധുനികവും അനായാസം ലഭൃമല്ലാതെയുമിരുന്ന പഴയകാലത്തെ പ്രീമിയം കാറായിരുന്നു സെന്‍. 1993ല്‍ ഇന്ത്യയില്‍ ആദൃം ഇറങ്ങിയപ്പോള്‍ ഈ കാര്‍ ഉപയോഗിച്ചവര്‍ക്കൊക്കെ മെഴ്സിഡസ് പോലും നല്‍കാത്ത അന്തസ് സെന്‍ നല്കി. ആ പേരുനിലനിര്‍ത്താന്‍ കാരണമതാണ്. അപ്പോള്‍പ്പിന്നെ ഫാഷന്‍ സ്റ്റേറ്റുമെന്റ് ആകുന്ന രൂപവും, യുവത്വം ചേരുന്ന ഭാവവും ഒക്കെയായി പഴയ സെന്നിനേക്കാള്‍ മുന്നിലുള്ള പുതിയ സ്റ്റൈലനെ സെന്‍ എന്ന് മാത്രം വിളിക്കാന്‍ പറ്റുമോ ? സുസുകി അതിന്‍െറ കൂടെ എസ്റ്റിലൊ കൂടി ചേര്‍ത്തു. നിലവാരമുള്ള മിനികാറാണ് സെന്‍ എസ്റ്റിലൊ. മാരുതിയുടെ ഏറ്റവും പുതിയ സൂപ്പര്‍ പെര്‍ഫോമന്‍സ് കെ ബി സീരീസ് എന്‍ജിനൊപ്പം ചെറിയ മുഖം മിനുക്കലും പുതിയ എസ്റ്റിലോയ്ക്ക് കിട്ടി. പഴയതിനേക്കാള്‍ സുന്ദരിയാക്കാന്‍ പുതിയ ഗ്ഗ്രില്, വലിയ ബെജുവല് ഇഫക്ടുള്ള ഹെഡ്ലാംപുകള് ഇവയൊക്കെ എസ്റ്റിലൊവില് ചേര്‍ത്തു. ഇന്നോവ, സിറ്റി എന്നിവയില്‍ ഉള്ളതുപോലെ കൗട്ടര്‍ ഗ്ലാസ്സ് ഡ്രൈവറുടെ കാഴ്ച കൂട്ടുന്നതൊടൊപ്പം സൗന്ദര്യവും, ആധുനികതയും നല്കുന്നു.
സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ശബ്ദമോ, വിറയലോ ഇല്ല. ഗിയറിലിട്ട് മൂവ് ചെയ്തപ്പോളാണ് ഇലക്ട്രിക് പവര്സ്റ്റിയറിംഗിന്െറയും എന്ജിന്േറയും കരുത്ത് മനസ്സിലായത്. ഗിയര്‍ ഷിഫ്റ്റ്, ക്ലച്ച് ലിവര്‍ ഇവ വളരെ സ്മൂത്ത്. തിരക്കുള്ള സിറ്റി ഡ്രൈവിംഗിലൊക്കെ നല്ല കണ്ട്രോള്. സസ്പെന്ഷന് സുഖകരമെങ്കിലും, ദീര്‍ഘയാത്രയില്‍ പിന്‍സീറ്റിലെ ഇരിപ്പിന് അത്ര സുഖം പോര. 212 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന ഡിക്കി. ഡിക്കിയില്‍ ഉള്ള സാധനങ്ങള്‍ പിന് സീറ്റില്‍നിന്ന് എടുക്കാം. വെളുപ്പ്, സില്‍വര്‍, ബ്രൌണ്‍, ബീജ്, ഇളം ചുവപ്പ്, കടും ചുവപ്പ്, കറുപ്പ് തുടങ്ങിയ ഏഴ് തരം കളറുകളില്‍ എസ്റ്റിലൊ ലഭൃമാണ്.
വില 3.4 ലക്ഷത്തില്‍ തുടങ്ങുന്നു. വില കൂടിയ മോഡലില്‍ എസ് ആര് എസ് എയര്‍ ബാഗ്, ഇലക്ട്രിക് നിയന്ത്രിത വിങ്മീറ്റര്, എ ബി എസ് എന്നിവയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
മൈലേജ് 18കിമി/ലിറ്റര്‍. നീളം-3600. വീതി-1475(എല്‍ എക്സ്/എല്‍ എക്സ് ഐ) -1495(വി എക്സ് ഐ). ഉയരം-1595. വീല്‍ ബേസ്-2360 .
നല്ല സൗകരൃവും ഫിനിഷിങ്ങും ഉള്ള ചെറുകാര്‍. സിറ്റി ഡ്രൈവിംഗിനു പറ്റിയത്. പിന്നെ മാരുതിയുടെ വിശ്വസ്തതയും കൂടിയാകുമ്പോള്‍ ധൈരൃമായി ഈ വാഹനം തിരഞ്ഞെടുക്കാം.
എതിരാളികള്‍:
ഐ 20
ഗ്രാന്‍ഡ് പുന്തോ
ഓള്‍ട്ടോ കെ10
ഫോര്‍ഡ് ഫിഗോ
Subscribe to:
Comments (Atom)